റേഞ്ച് റോവറിന്റെ ആഡംബരത്തില്‍ നടന്‍ ജയസൂര്യ. റേഞ്ച് റോവര്‍ സ്‌പോര്‍ട് ഓട്ടോബയോഗ്രഫി എന്ന ആഡംബര എസ്‌യുവിയാണ് താരം സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ ഉയര്‍ന്ന വേരിയന്റാണ് ഓട്ടോബയോഗ്രഫി കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് താരം പുതിയ വാഹനം വാങ്ങിയത്. എക്‌സ്‌ഷോറൂം വില 1.83 കോടി വരുന്ന വാഹനത്തിന്റെ ഓണ്‍റോഡ് വിലയാണ് 2.37 കോടി. ലാന്‍ഡ് റോവറിന്റെ ഏറ്റവും ഉയര്‍ന്ന മോഡലായ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ 3 ലീറ്റര്‍ ഡീസല്‍ മോഡലാണ് ജയസൂര്യയുടെ സ്വന്തമാക്കിയത്. മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 350 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം 234 കിലോമീറ്റര്‍. ഡീസല്‍ മോഡലിനെ കൂടാതെ 3 ലീറ്റര്‍ പെട്രോള്‍ മോഡലും വാഹനത്തിനുണ്ട്. പെട്രോള്‍ മോഡലിന് 395 ബിഎച്ച്പി കരുത്തും 550 എന്‍എം ടോര്‍ക്കുമുണ്ട്.