ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഷാരൂഖ് ചിത്രം ‘ജവാന്‍’ ഇനി മുതല്‍ ഒ. ടി. ടിയില്‍ കാണാം. നവംബര്‍ 2 ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ബോളിവുഡില്‍ ‘പഠാനു’ ശേഷം ആയിരം കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമാണ് അറ്റ്‌ലീ സംവിധാനം ചെയ്ത ‘ജവാന്‍’.
ഒടിടിയിലും റെക്കോര്‍ഡ് തുകയാണ് ജവാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 250 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ജവാന്‍ നേടിയത് എന്നാണ് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം 40 മുതല്‍ 65 വരെ ദിവസങ്ങള്‍ക്ക് ശേഷമാകും ഒടിടിയിലെത്തുക. വിജയ് സേതുപതി, നയന്‍താര തുടങ്ങി വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. ദീപിക പദുകോണും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജവാന് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രിയാമണി, സാന്യ മല്‍ഹോത്ര, ലെഹര്‍ ഖന്‍, സഞ്ജീത ഭട്ടാചാര്യ, റിധി ദോഗ്ര, സുനില്‍ ഗ്രോവര്‍, ഗിരിജ , ആലിയ ഖുറേഷി, ഇജ്ജാസ് ഖാന്‍, ജാഫര്‍ സാദിഖ്, സായ് ധീന, സ്മിത, വിവേക്, രവീന്ദ്ര വിജയ്, എന്നിവരും ഷാരൂഖ് ഖാനൊപ്പം ജവാനില്‍ പ്രധാന വേഷത്തില്‍ എത്തി.