നവാഗതനായ ഷാജഹാന് സംവിധാനം ചെയ്ത ‘ജമീലാന്റെ പൂവന്‍കോഴി’ തിയറ്ററിലേക്ക്. ബിന്ദു പണിക്കരാണ് ടൈറ്റില്‍ കഥാപാത്രമായ ജമീലയെ അവതരിപ്പിക്കുന്നത്. സാമൂഹിക പ്രശ്നങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രം ഈ മാസം 8 ന് തിയറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. കോമഡിക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി എന്റര്ടെയ്നര് കൂടിയാണ് ചിത്രമെന്നും. മിഥുന് നളിനിയാണ് ചിത്രത്തിലെ നായകന്. പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. മിഥുന് നളിനി, അലീഷ, ബിന്ദു പണിക്കര്‍, നൗഷാദ് ബക്കര്‍, സൂരജ് പോപ്പ്സ്, അഷ്റഫ് ഗുരുക്കള്‍, നിഥിന് തോമസ്, അഞ്ജന അപ്പുക്കുട്ടന്, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവരാണ് അഭിനേതാക്കള്‍.