ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ‘ജാക്‌സണ്‍ ബസാര്‍ യൂത്ത’് എന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. മെയ് 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍, ഫാഹിം സഫര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ ‘പള്ളിപെരുന്നാള്‍’ എന്ന ഗാനം ഇതിനോടകം പ്രേക്ഷകരുടെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്. സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാന്‍ മാരാത്ത് ആണ്. കണ്ണന്‍ പട്ടേരി ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.