ഇക്കഴിഞ്ഞ വാലന്റൈന്‍ ദിനത്തോടനുബന്ധിച്ച് നിരവധി പ്രണയചിത്രങ്ങളാണ് തിയറ്ററുകളില്‍ റീ റിലീസ് ചെയ്യപ്പെട്ടത്. മലയാളികളുടെയ പ്രിയ ചിത്രം പ്രേമവും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ബോളിവുഡില്‍ നിന്നുള്ള ആ നിരയിലെ പ്രധാന എന്‍ട്രി ഷാഹിദ് കപൂര്‍- കരീന കപൂര്‍ ജോഡി ഒന്നിച്ച ‘ജബ് വീ മെറ്റ്’ എന്ന ചിത്രമായിരുന്നു. ഇംതിയാസ് അലിയുടെ രചനയിലും സംവിധാനത്തിലും 2007 ല്‍ റിലീസ് ചെയ്യപ്പെട്ട റൊമാന്റിക് കോമഡി ചിത്രം. 17 വര്‍ഷങ്ങള്‍ക്കിപ്പുറം വാലന്റൈന്‍ ദിനം പ്രമാണിച്ച് ഒരാഴ്ചത്തേക്കാണ് ചിത്രം തിയറ്ററുകളില്‍ വീണ്ടും എത്തിയത്. ഇപ്പോഴിതാ ചിത്രം ആ ഒരാഴ്ച കൊണ്ട് നേടിയ കളക്ഷന്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്കനുസരിച്ച് ചിത്രം വാലന്റൈന്‍സ് വീക്കില്‍ വിറ്റത് 20,619 ടിക്കറ്റുകളാണ്. അതിലൂടെ നേടിയത് 27.83 ലക്ഷം രൂപയും. പരിമിതമായ തിയറ്ററുകളിലെത്തിയ ഒരു റീ റിലീസ് ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. 17 വര്‍ഷം മുന്‍പ് റിലീസ് സമയത്ത് തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണ് ഇത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് അന്ന് 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു ഈ ചിത്രം.