ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവർണർ ബുദ്ധിമുട്ടിക്കുന്നു.കുറേ കാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലല്ലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവർണറുടെ മട്ട്. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലല്ലോയെന്നും കാനം ചോദിച്ചു.സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമര്‍ശനം.
കോഴിക്കോട്ടെ കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തിൽ ഒഴിഞ്ഞ് മാറുന്ന പ്രശ്നമില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. . നടപടി എടുക്കുന്നതിനാവശ്യമായ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ചില റോഡുകൾ മാത്രമാണ് തകർന്നത്.റോഡുകൾ തകരുന്നതിന് മഴ പ്രധാന പ്രശ്നമാണ്. എന്നാൽ മഴയെ മാത്രം കുറ്റം പറയുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം പിഡബ്ല്യുഡി റോഡും നല്ലതാണ്. നിലവിലെ റോഡിൽ പ്രദേശത്തിന്‍റെ കാലാവസ്ഥക്കനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തണം എന്നും മന്ത്രി പറഞ്ഞു.
ഗവർണ്ണർ കൊളോണിയൽ ശൈലി തുടരണമെന്നാണോ പറയുന്നത് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ ചോദിച്ചു. കേരളത്തിലെ പല നേതാക്കളെയും മതമേധാവികളെയും ഗവർണ്ണർ കണ്ടിട്ടുണ്ട്. സർക്കാരിന്‍റെ കണ്ണിലെ കരടാണ് ഗവർണ്ണർ എന്ന് വി മുരളീധരൻ പറഞ്ഞു. വധശ്രമത്തെക്കുറിച്ചുള്ള ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല.ഗവര്‍ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാൻ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്തിനെ സന്ദര്‍ശിച്ച കാര്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നുകേന്ദ്ര മന്ത്രി.
സിപിഐ ജില്ലാ സമ്മേളനത്തിൽ സി പി ഐ യുടെ കൃഷി വകുപ്പുൾപ്പെടെ സർക്കാരിന്റെ പല വകുപ്പുകളുടെയും പ്രവർത്തന നിലവാരം ഉയരുന്നില്ല എന്ന് കുറ്റപ്പെടുത്തൽ. കൃഷി കൂടാതെ ആഭ്യന്തരം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നാണ് വിമർശനം. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും ദോഷകരമായി ബാധിക്കും. മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നു എന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനം.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി സംസ്ഥാന സർക്കാർ ഓണത്തിന് ഇറക്കിയ തിരുവോണം ബംപർ ബിആർ 87 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം (Rs.25 Crore)TJ 750605 എന്ന നമ്പറിന് . 25 കോടിയാണ് ഒന്നാം സമ്മാനം. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെ നറുക്കെടുപ്പ് നടത്തി വിജയിയെ തെരഞ്ഞെടുത്തത്.
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് . ഓട്ടോ ഡ്രൈവറായ അനൂപ് ഇന്നലെ പഴവങ്ങാടിയിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം.രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്പറിന് .