ഇന്ത്യയില്‍ ഒരു ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കിയതിന്റെ അഭിമാനത്തില്‍ ഇസുസു മോട്ടോഴ്സ്. ആന്ധ്രപ്രദേശിലെ ശ്രീ സിറ്റി പ്ലാന്റിലാണ് ഒരു ലക്ഷം വാഹനം ഇസുസു മോട്ടോഴ്സ് നിര്‍മിച്ചത്. ഇസുസുവിന്റെ അഭിമാന മോഡലായ ഡി മാക്സ് വി ക്രോസാണ് ഒരു ലക്ഷം തികച്ച വാഹനമായി പുറത്തിറങ്ങിയത്. ശ്രീ സിറ്റിയിലെ ഫാക്ടറിയുമായി 2016 മുതലാണ് ഇസുസു മോട്ടോഴ്സ് ഇന്ത്യയില്‍ വാഹന നിര്‍മാണം ആരംഭിച്ചത്. കാറിലെ ഫീച്ചറുകളും ട്രക്കിന്റെ കരുത്തുമായി എത്തുന്ന വാഹനമാണ് ഇസുസു ഡിമാക്സ് വി ക്രോസ്. 1898 സിസി, സിലിണ്ടര്‍ വിജിഎസ് ടര്‍ബോ ഇന്റര്‍ കൂള്‍ഡ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 160.92ബിഎച്ച്പി പകരുത്തും 360എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 5,332 എംഎം നീളവും 1,880 എംഎം വീതിയും 1,855എംഎം ഉയരവുമുള്ള വാഹനമാണിത്. വീല്‍ബേസ് 3,095എംഎം. സുരക്ഷക്കായി 6 യര്‍ ബാഗുകളും ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവും റിയര്‍ ക്യാമറയുമുണ്ട്. ഫോര്‍ സീറ്റര്‍ ഇസുസു ഡി മാക്സ് വി ക്രോസില്‍ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുമുണ്ട്.