ക്രൂ-ക്യാബ് പിക്കപ്പ് വിഭാഗത്തില്‍പ്പെടുന്ന ഏറ്റവും പുതിയ വാഹനം ഡി-മാക്സ് എസ്-ക്യാബ് ഇസഡ് പുറത്തിറക്കി ഇസുസു മോട്ടോര്‍സ് ഇന്ത്യ. വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഈ വാഹനത്തില്‍ മുപ്പതോളം ഫീച്ചറുകള്‍ ഉള്ളതില്‍ 18 എണ്ണം സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചവയാണ്. 2.5 ലീറ്റര്‍ 4ജെഎ1 എന്‍ജിനാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സെഗ്മെന്റിലെ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനാകാത്ത കീലെസ്സ് എന്‍ട്രി സംവിധാനം എസ്-ക്യാബ് ഇസഡിലുണ്ട്. കോസ്മിക് ബ്ലാക്ക്, ഗലേന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ഇസുസു ഡി-മാക്സ് എസ്-ക്യാബ് ഇസഡ് എത്തുന്നത്. ചെന്നൈയിലെ എക്സ്-ഷോറൂം വില 14,99,910 രൂപയാണ്. ആകര്‍ഷകമായ പിയാനോ ബ്ലാക്ക് ട്രിം ഇന്‍സേര്‍ട്ടുകള്‍, ത്രീ-സ്പോക് ലെതര്‍ പതിപ്പിച്ച, ഓഡിയോ കോണ്‍ട്രോളോട് കൂടിയ സ്റ്റിയറിങ് വീല്‍, ഉള്ളില്‍ കറുപ്പും ചാരനിറവും ഇടകലര്‍ന്ന പ്രീമിയം നിറങ്ങള്‍, പിറകില്‍ യുഎസ്ബി ചാര്‍ജിങ് പോയിന്റ് തുടങ്ങി യാത്ര സുഖകരമാക്കുന്ന ഫീച്ചറുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan