ഇറാൻ ക്വാഡ്സ് ഫോഴ്സ് തലവൻ ഇസ്മയിൽ ഖാനിയെ കാണാനില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഖാനിയെ കാണാതായതെന്ന് ഇറാനിയൻ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവനായിരുന്ന സയിദ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇസ്മയിൽ ഖാനി ലെബനനിലേയ്ക്ക് പോയിരുന്നു. 2020ൽ   അമേരിക്ക ബാഗ്ദാദിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഖാനിയെ റെവല്യൂഷണറി ഗാർഡ്സ് കോപ്സിൻ്റെ വിദേശ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവനായി നിയമിച്ചത്. അധികാരമേറ്റതിന് പിന്നാലെ, മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ സേനയെ പുറത്താക്കുമെന്ന് ഖാനി പ്രതിജ്ഞയെടുത്തിരുന്നു. സുലൈമാനിയുടെ പാത ശക്തമായി പിന്തുരുമെന്നും അമേരിക്കയെ മേഖലയിൽ നിന്ന് നീക്കം ചെയ്യുമെന്നുമായിരുന്നു ഖാനിയുടെ വാക്കുകൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *