മലയാള സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിലെ രസകരമായ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ പ്രത്യേകതകള്‍ ഉള്ള ട്രെയിലറില്‍ ഏലിയന്റെ സൂപ്പര്‍ പവര്‍ എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുന്ന നീരജും ഏലിയന്റെ വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന അല്‍ത്താഫും ചിത്രത്തില്‍ ഉടനീളം ചിരിപ്പിക്കും. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലൈ 30-ന് തിയേറ്ററുകളില്‍ എത്തും. നീരജ് മാധവ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അന്യഗ്രഹജീവിയായി എത്തുന്നത് അല്‍ത്താഫ് സലീമാണ്. ഇവര്‍ക്കൊപ്പം അജു വര്‍ഗീസ്, ആര്‍ഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തില്‍ അജു വര്‍ഗീസിന്റെ വ്യത്യസ്തമായ മേക്കോവര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ഇവരെ കൂടാതെ സുബിന്‍ ടാര്‍സന്‍, ദിനേശ് പ്രഭാകര്‍, വിനീത് തട്ടില്‍, നിഹാല്‍ നിസാം, സഹീര്‍ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിന്‍, തുഷാര പിള്ള, വിപിന്‍ അറ്റ്ലി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.
‘പ്ലൂട്ടോ’ ചിത്രത്തിലെ രസകരമായ ട്രെയിലര്‍
