രാം പൊതിനേനി നായകനായി വരാനിരിക്കുന്ന ചിത്രം ‘ഡബിള്‍ ഐ സ്മാര്‍ടി’ന്റെ രസകരമായ ടീസര്‍ പുറത്ത്. സംവിധാനം നിര്‍വഹിക്കുന്നത് പുരി ജഗന്നാഥാണ്. റാം പൊതിനേനിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഐ സ്മാര്‍ട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിള്‍ ഐ സ്മാര്‍ട് എത്തുന്നത്. ഉസ്താദ് ഐ സ്മാര്‍ട് ശങ്കറായിട്ടാണ് ചിത്രത്തില്‍ റാം വേഷമിടുന്നത്. കാവ്യ താപര്‍ രാം പൊതിനേനി ചിത്രത്തില്‍ നായികയാകുന്നു. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മയാണ് നിര്‍വഹിക്കുന്നത്. രാം പൊതിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്കന്ദ വന്‍ ഹിറ്റായി മാറിയിരുന്നു. സംവിധായകന് ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്കിലെ ഹിറ്റ്മേക്കര് ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.