7 12

ഇന്‍സ്റ്റാഗ്രാം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുതാര്യതയും നിയന്ത്രണവും നല്‍കുന്നതിനായി ‘യുവര്‍ ആല്‍ഗോരിതം’ എന്ന പുതിയ എഐ അധിഷ്ഠിത ഫീച്ചര്‍ അവതരിപ്പിച്ചു. പ്രധാനമായും ‘റീല്‍സ്’ ഫീഡിനെ ലക്ഷ്യമിട്ടാണ് ഈ മാറ്റം. താല്‍പ്പര്യങ്ങള്‍ കാലക്രമേണ മാറുന്നതിനനുസരിച്ച്, ഉപയോക്താക്കള്‍ കാണുന്ന ഉള്ളടക്കത്തിന്മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കുകയാണ് പുതിയ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ‘യുവര്‍ ആല്‍ഗോരിതം’ എന്ന ഫീച്ചര്‍ വഴി, ഒരു ഉപയോക്താവിന് തങ്ങളുടെ റീല്‍സ് ഫീഡിന് രൂപം നല്‍കുന്ന വിഷയങ്ങള്‍ കാണാനും, അതില്‍ മാറ്റങ്ങള്‍ വരുത്താനും സാധിക്കും. ഇന്‍സ്റ്റാഗ്രാം ആപ്പിലെ വലത് ഭാഗത്ത് മുകളിലായിരിക്കും ‘യൂവര്‍ ആല്‍ഗോരിതം’ എന്ന ടാബ് കാണാന്‍ സാധിക്കുക. ഉപയോക്താവിന്റെ സമീപകാല പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമാക്കി എഐ ജനറേറ്റ് ചെയ്ത താല്‍പ്പര്യങ്ങളുടെ ഒരു സംഗ്രഹം ഇതില്‍ ഉണ്ടാകും. നിലവില്‍ റീല്‍സ് ഫീച്ചറില്‍ മാത്രമാണ് ഇതിന്റെ സേവനം എങ്കിലും, ഭാവിയില്‍ എക്‌സ്‌പ്ലോര്‍ വിഭാഗത്തിലും സമാനമായ സുതാര്യതാ ടൂളുകള്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം പദ്ധതിയിടുന്നുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *