വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഒരു ജാതി ജാതകം’ സിനിമയുടെ പോസ്റ്റര്‍ പുറത്ത്. ഒരുകൂട്ടം സുന്ദരിമാര്‍ക്ക് നടുവില്‍ ഇരിക്കുന്ന വിനീതിനെയാണ് പോസ്റ്ററില്‍ കാണുന്നത്. നടി നിഖില വിമലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സൂപ്പര്‍ഹിറ്റായി മാറിയ വിനീതിന്റെ അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം എം മോഹനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിഖില വിമലിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക കയാദു, പ്രശസ്ത ഗായിക സയനോരാ ഫിലിപ്പ്, ഇന്ദുതമ്പി, ഹരിത, ചിപ്പി ദേവസ്സി, രജിതാ മധു, ഹരിത എന്നിവരെയാണ് പോസ്റ്ററില്‍ കാണുന്നത്. സ്യൂട്ടണിഞ്ഞ് സൈറ്റൈലിഷ് ലുക്കിലാണ് വിനീത് എത്തുന്നത്. ബാബു ആന്റണി മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പി.പി.കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഗായകന്‍ വിധു പ്രതാപും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍.