ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രമാണ് ‘ഒരുമ്പെട്ടവന്‍’. ഒരുമ്പെട്ടവന്‍ എന്ന വേറിട്ട ചിത്രത്തിന്റെ സംവിധാനം സുജീഷ് ദക്ഷിണകാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ എം വിജയന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരും ഉള്ള ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും. സുജീഷ് ദക്ഷിണകാശിയും ഗോപിനാഥ് പാഞ്ഞാളുമാണ് തിരക്കഥ എഴുതുന്നത്. കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കാശ്മീര എന്നിവരാണ് ഗായകര്‍. സെല്‍വ കുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.