ജെഎസ്ഡബ്ല്യു – എംജി മോട്ടോര്‍ ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം ഡല്‍ഹി-എന്‍സിആറില്‍ നൂറിലധികം ഇലക്ട്രിക് കാറുകള്‍ ഒറ്റ ദിവസം കൊണ്ട് വിതരണം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവി വിന്‍ഡ്സര്‍, ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്യുവി എംജി ഇസെഡ്എസ് ഇവി, സ്ട്രീറ്റ് സ്മാര്‍ട്ട് കാര്‍ എംജി കോമറ്റ് എന്നിവയുടെ 100ല്‍ അധികം യൂണിറ്റുകള്‍ കമ്പനി വിതരണം ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 15,176 ബുക്കിംഗുകള്‍ നേടിക്കൊണ്ട് എംജി വിന്‍ഡ്സര്‍ ഇവി അടുത്തിടെ ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചര്‍ ഇവി എന്ന നേട്ടം കൈവരിച്ചു. വിന്‍ഡ്സര്‍ ഇവിയുടെ എക്സ്ഷോറൂം വില 13.50 ലക്ഷം രൂപയിലാണ് ആരംഭിക്കുന്നതെങ്കിലും, ബാറ്ററി-ആസ്-എ-സര്‍വീസ് പ്രോഗ്രാമിന് കീഴില്‍, നിങ്ങള്‍ക്ക് ഇത് വെറും 10 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയില്‍ വാങ്ങാം. ബാറ്ററി സബ്സ്ക്രിപ്ഷനോടെ വിന്‍ഡ്സര്‍ ഇവി വാങ്ങുമ്പോള്‍, നിങ്ങള്‍ കിലോമീറ്ററിന് 3.5 രൂപ വാടക നല്‍കേണ്ടിവരും.