നാഗ്പൂർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 132റൺസിനും ഇന്നിങ്ങ്സിസിനും ജയിച്ചു.ആർ.അശ്വിന് 5 വിക്കറ്റ് .
ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നക്കം കാണാതെ പുറത്താവുന്നത്. മൂന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോര്‍ കൂടിയാണിത്.
2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 47ന് പുറത്തായതാണ് മൂന്നാ ഇന്നിംഗ്‌സിലെ ഏറ്റവും ചെറിയ സ്‌കോര്‍. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്