തൊണ്ണൂറ്റിയഞ്ചാം ഓസ്കാർ പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം രാവിലെ 6.30 മുതൽ ആരംഭിച്ചു.മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം നേടി ആർ ആർ ആർ എന്ന ചിത്രത്തിലെ നാട്ടു നാട്ടു ഗാനം. ഓസ്കർ ഇന്ത്യയിലേക്കെത്തുന്നത് 14 വർഷങ്ങൾക്കു ശേഷം. ഗോൾഡൻ ഗ്ലോബിനു പിന്നാലെ ഓസ്കറും നേടിയിരിക്കുകയാണു നാട്ടു നാട്ടു ചന്ദ്രബോസ് എഴുതി എം എം കീരവാണി ഈണമിട്ട ഈ ഗാനം വേദിയിൽ പരിചയപ്പെടുത്തിയത് ദീപിക പദുക്കോണാണ്.ഓസ്കർ വേദിയിൽ നാട്ടു നാട്ടു ഗാനം അവതരിപ്പിച്ചു.പുരസ്ക്കാരം ഇന്ത്യക്കായി സമർപ്പിക്കുന്നു എന്നു കീരവാണി പറഞ്ഞു.
മികച്ച ഡോക്യുമെൻററി ഷോർട്ട് വിഭാഗത്തിൽ തമിഴ്നാട്ടിലെ മുതുമല ദേശീയ ഉദ്യാനത്തിൽ രഘു എന്ന ആനക്കുട്ടിയെ വളർത്തുന്ന ബൊമ്മന്റേയും ബെല്ലിയുടേയും കഥ പറഞ്ഞ ദി എലിഫന്റ് വിസ്പറേഴ്സിനാണ് പുരസ്ക്കാരം.