ഇന്ത്യയെ ‘ഭാരത്’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ, നാവിഗേഷന്‍ ആപ്പായ ഗൂഗിള്‍ മാപ്സിലും അപ്‌ഡേറ്റ് വരുത്തിയതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ മാപ്പിന്റെ സെര്‍ച്ചില്‍ ഇന്ത്യ എന്ന് തിരഞ്ഞാല്‍ ദേശീയ പതാകയ്ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേരിന് പകരം ഭാരത് എന്നാണുള്ളത്. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഇത്തരത്തില്‍ കാണിക്കുന്നത്. ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണെന്നും കുറിച്ചിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അടക്കമുള്ള മറ്റ് ഭാഷകളില്‍ ഇന്ത്യ എന്ന് തിരഞ്ഞാല്‍, വരുന്ന മാപ്പില്‍ ‘ഇന്ത്യ’ എന്ന് തന്നെയാണ് കാണിക്കുന്നത്. സെര്‍ച്, ട്രാന്‍സ്ലേറ്റ്, ന്യൂസ് അടക്കമുള്ള മറ്റ് ഗൂഗിള്‍ ഉല്‍പ്പന്നങ്ങളിലും ഇതേ മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഈ മാറ്റം ഗൂഗിള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിലെ ഔദ്യോഗിക ആശയവിനിമയങ്ങളില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന ന’ഇന്ത്യന്‍ പ്രസിഡന്റ്‌ന’ എന്നതിനുപകരം ന’ഭാരതത്തിന്റെ പ്രസിഡന്റ്‌ന’ എന്നായിരുന്നു ഉണ്ടായരുന്നത്. പാഠപുസ്തകങ്ങളിലെ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഇആര്‍ടി രംഗത്തെത്തിയതും റെയില്‍വേ രേഖകളില്‍ വന്ന മാറ്റങ്ങളുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.