രാജ്യത്തെ പ്രമുഖ സ്വര്‍ണ പണയ വായ്പാ എന്‍.ബി.എഫ്.സി യായ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയാണ് 2025 സാമ്പത്തിക വര്‍ഷം കൈവരിച്ചത്. ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 3.17 ശതമാനമായിരുന്ന നിഷ്ക്രിയ ആസ്തികള്‍ 1.35 ശതമാനമായി കുറഞ്ഞു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ 94 ശതമാനവും സ്വര്‍ണ വായ്പിലൂടെയാണ്. നടപ്പു സാമ്പത്തിക വര്‍ഷം (2026) 10,000 കോടി രൂപ വായ്പയായി വിതരണം ചെയ്യുകയും 4000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുകയുമാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89 പുതിയ ശാഖകളാണ് ആരംഭിച്ചത്. ഇതൊടെ മൊത്തം ശാഖകളുടെ എണ്ണം 365 ആയി. 12 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്‍ഡെല്‍ മണിയുടെ സാന്നിധ്യമുണ്ട്.