ഫെബ്രുവരിയില്‍ അവസാനിച്ച രണ്ട് മാസത്തെ കണക്കുകള്‍ പ്രകാരം, പേടിഎം ഉപഭോക്താക്കളുടെ എണ്ണം 8.9 കോടിയായി ഉയര്‍ന്നു. പേടിഎം സൂപ്പര്‍ ആപ്പിലെ ഉപഭോക്തൃ എണ്ണത്തില്‍ 28 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പേടിഎം മുഖാന്തരം നടത്തിയ വ്യാപാര ഇടപാടുകളുടെ മൊത്തം മൂല്യത്തില്‍ 41 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇതോടെ, മൊത്ത വ്യാപാര മൂല്യം 2.34 ലക്ഷം കോടിയായി ഉയര്‍ന്നിട്ടുണ്ട്. വായ്പ ദാതാക്കളുമായുള്ള സഹകരണം ഇത്തവണ കമ്പനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. രണ്ട് മാസത്തിനിടെ പേടിഎം വഴിയുള്ള വായ്പ വിതരണം 286 ശതമാനം വര്‍ദ്ധനവോടെ 8,086 കോടിയായി. കൂടാതെ, രണ്ട് മാസത്തിനുള്ളില്‍ വിതരണം ചെയ്ത വായ്പകളുടെ എണ്ണം 94 ശതമാനം ഉയര്‍ന്ന് 79 ലക്ഷമായിട്ടുണ്ട്. സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതിനാല്‍, 64 ലക്ഷം വ്യാപാരികളാണ് ഈ സേവനം പ്രയോജനപ്പെടുത്തുന്നത്.