ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് യുദ്ധത്തിനിടയിലും ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന. ഏപ്രിലിലാണ് ചൈനയുടെ കയറ്റുമതി വര്‍ധിച്ചത്. ട്രംപിന്റെ താരിഫ് ഭീഷണിയുണ്ടായിരുന്നുവെങ്കിലും തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, യുറോപ്യന്‍ രാജ്യങ്ങള്‍ എന്നിവരുമായുള്ള വ്യാപാരം വര്‍ധിച്ചതാണ് ചൈനക്ക് ഗുണകരമായത്. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ കയറ്റുമതി ഏപ്രിലില്‍ 8.1 ശതമാനം വര്‍ധിച്ചിട്ടുണ്ട്. റോയിട്ടേഴ്സിന്റെ പ്രവചനത്തേക്കാളും വലിയ വളര്‍ച്ചയാണ് കയറ്റുമതിയില്‍ ഉണ്ടായത്. എന്നാല്‍, മാര്‍ച്ചില്‍ 12.4 ശതമാനം വളര്‍ച്ച കയറ്റുമതിയില്‍ ഉണ്ടായിരുന്നു. ചൈനയിലേക്കുള്ള ഇറക്കുമതിയില്‍ കുറവ് വന്നിട്ടുണ്ട്. ഏപ്രിലില്‍ 0.2 ശതമാനമായാണ് ഇറക്കുമതി കുറഞ്ഞത്. യു.എസും ചൈനയും തമ്മില്‍ വ്യാപാര ചര്‍ച്ച നടത്താനിരിക്കെയാണ് കയറ്റുമതി സംബന്ധിച്ച കണക്കുകള്‍ പുറത്ത് വന്നത്. അതേസമയം, ചൈനയുടെ യു.എസുമായുള്ള വ്യാപാരബന്ധത്തില്‍ ഇടിവ് വന്നിട്ടുണ്ട്. യു.എസ്-ചൈന വ്യാപാര ബന്ധത്തില്‍ ഏപ്രിലില്‍ 21 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍, ദക്ഷിണ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധത്തില്‍ 21 ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം എട്ട് ശതമാനം വര്‍ധിക്കുകയും ചെയ്തുവെന്ന് മൂഡീസ് വ്യക്തമാക്കുന്നു. ഇന്തോനേഷ്യ, തായ്ലാന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായാണ് വ്യാപാരം മെച്ചപ്പെട്ടത്.
ചൈനയുടെ കയറ്റുമതിയില്‍ വര്‍ധന
