സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും പ്രമുഖ നിര്‍മാണ കമ്പനികളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടന്‍ പൃഥിരാജ്, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. സിനിമാ നിര്‍മാണത്തിനായി പണം സമാഹരിച്ചതിലും ഒടിടി വരുമാനത്തിലും കളളപ്പണ ഇടപാടും നികുതി വെട്ടിപ്പും നടന്നിട്ടുണ്ടോയെന്നാണു പരിശോധന.
വിവിധ ഡിജിറ്റല്‍ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം ശേഖരിച്ചു. ഇന്നലെ തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നെത്തിയ നാന്നൂറിലേറെ ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളിൽ ഒരേ സമയം നടക്കുന്ന പരിശോധനയിൽ പങ്കെടുക്കുന്നത്