നടിയെ ആക്രമിച്ച കേസിൽ, കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, അന്വഷണ റിപ്പോർട്ടിന്‍റെ പകർപ്പ് ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം പൂർത്തിയാക്കിയിട്ടും റിപ്പോർട്ടിലെ കണ്ടെത്തൽ അറിയിച്ചില്ലെന്നും പകർപ്പ് കൈമാറിയില്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിൽ പരാതിയുണ്ടെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്ന് അതിജീവിതയോട് കോടതി നിർദ്ദേശിച്ചിരുന്നു.വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറി എന്ന ഫോറൻസിക് കണ്ടെത്തലിന് പിന്നലെയാണ് നടി കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡില്‍ നിയമവിരുദ്ധ പരിശോധന നടത്തിയതിനെക്കുറിച്ചന്വേഷിക്കണ മെന്നാവശ്യപ്പെട്ട് അതിജീവിത നേരത്തെ വിചാരണ കോടതിക്ക് കത്ത് നല്‍കിയിരുന്നു. ഫോണിന്‍റെ ഉടമയെ കണ്ടെത്തണമെന്നായിരുന്നു കത്തിലെ ആവശ്യം. തുടര്‍ന്ന് മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan