പോഷകഗുണങ്ങള്‍ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്‌സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം വീതം കഴിച്ചാല്‍ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാം. മാതളത്തിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഓക്‌സീകരണ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകള്‍, വരകള്‍ ഇവ കുറയ്ക്കാന്‍ സഹായിക്കും. ഇവ കൊളാജന്റെ ഉല്‍പ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും. മാതളം പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തിയും ബൗദ്ധിക പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തും. ആന്റിഓക്‌സിഡന്റുകള്‍, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളില്‍ നിന്നു സംരക്ഷിക്കും. അള്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. കാലറി വളരെ കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായ പഴമാണ് മാതളം. മാതളത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു. മാതളത്തിന് ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ മാതളത്തിന് കഴിയുന്നു. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മെച്ചപ്പെടുത്താനും മാതളം സഹായിക്കും. പ്രമേഹ രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പഴമാണ് മാതളം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan