കുടലിന്റെ പ്രവര്‍ത്തനം ശരിയായ രീതിയലല്ല നടക്കുന്നത് എങ്കില്‍ അത് ഒരു മനുഷ്യന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബധിക്കും. ഇത് നമ്മെ ശാരീരികമായും വൈകാരികമായും ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും, അത്യാവശ്യ ശാരീരിക പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. കുടലിന്റെ ആരോഗ്യം മോശമാകുന്നുവെന്ന് ശരീരം തന്നെ പല സമയങ്ങളിലും വെളിപ്പെടുത്താറുണ്ട്. കുടല്‍ ആരോഗ്യകരമല്ലെങ്കില്‍ അത് നമ്മുടെ ബുദ്ധിയെയും ചിന്തയെയും ബാധിക്കുന്നു. ചിന്തിക്കുന്നതിനോ, തീരുമാനങ്ങള്‍ എടുക്കുന്നതിനോ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറില്‍ എപ്പോഴും പുക മൂടുന്നത് പോലെ തോന്നും. കുടലിന്റെ ആരോഗ്യം മോശമാകുന്നത് ദഹനക്കേട് പോലുള്ള ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ദഹനം മന്ദഗതിയിലാകുന്നത് നമുക്ക് വയറു വീര്‍ക്കാന്‍ കാരണമാകും. ശരീരത്തിന് ആവശ്യമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതില്‍ കുടല്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടല്‍ സൂക്ഷ്മാണുക്കളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴോ വീക്കം ഉണ്ടാകുമ്പോഴോ, അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിച്ചേക്കാം, ഇത് നമ്മെ ക്ഷീണിതരും ഉറക്കം തൂങ്ങുന്നവരുമാക്കുന്നു. കുടലും തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കുടല്‍ അസന്തുലിതാവസ്ഥയിലാകുമ്പോഴോ വീക്കം സംഭവിക്കുമ്പോഴോ, അത് തലച്ചോറിലേക്ക് നെഗറ്റീവ് സിഗ്‌നലുകള്‍ അയക്കുകയും തന്‍മൂലം ഈര്‍ഷ്യയും അസ്വസ്ഥതയുമുണ്ടാക്കുകയും ചെയ്യുന്നു. മാനസികാവസ്ഥയിലെ മാറ്റങ്ങളില്‍ കുടല്‍-തലച്ചോറ് ബന്ധം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുടല്‍ അസന്തുലിതമാകുമ്പോള്‍, അത് ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉല്‍പാദനത്തെ ബാധിക്കുകയും മാനസികാവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഊര്‍ജ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ദഹനക്കുറവുള്ളപ്പോള്‍ അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.