അപ്രതീക്ഷിത സംഭവങ്ങളുടെ ചരടില്‍ കോര്‍ത്തിണക്കിയ വിസ്മയ രചന. എഴുത്തുകാരനായ നായകന്റെ ഒരു പുസ്തകത്തിന്റെ പുറംചട്ടയിലെ ഫോട്ടോയിലെ വ്യക്തി തന്റെ പൂര്‍വ്വകാമുകനാണെന്ന് തിരിച്ചറിഞ്ഞ കാമുകിയുടെയും നായകന്റെ ഭാര്യയുടെയും അവരുടെ കുടുംബങ്ങള്‍ കൂടിക്കുഴയുമ്പോള്‍ ഉണ്ടാകുന്ന വിധിയുടെ കളിവിളയാട്ടങ്ങള്‍. കുടുംബജീവിതത്തിലെ രസസൂത്രങ്ങള്‍. നര്‍മ്മത്തിന്റെ അനുരണനങ്ങള്‍. മുന്‍കാമുകിയോടും പ്രിയതമയോടും സമസ്‌നേഹത്തോടെ കഴിയേണ്ടിവന്ന, ഇസ്‌റോയിലെ ഉദ്യോഗസ്ഥനായിരുന്ന ഒരു വ്യക്തിയുടെ അസാധാരണ കഥയാണിത്. കഥാന്ത്യം ചിന്തനീയം. ‘ഇടിമിന്നല്‍ പേമാരി’. വി പി ജോസഫ്. ഗ്രീന്‍ ബുക്‌സ്. വില 199 രൂപ.