ഈ ചൂടുകാലത്ത് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ഐസ് ക്യൂബ്. വേനല്‍ക്കാല ചര്‍മ്മസംരക്ഷണ ദിനചര്യയില്‍ ഐസ് ഫേഷ്യല്‍ ഉള്‍പ്പെടുത്തുന്നത് ചൂടിനെ തോല്‍പ്പിക്കാനും ചര്‍മ്മത്തെ മികച്ചതാക്കാനുമുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ മാര്‍ഗ്ഗമാണ്. മുഖം ഐസ് ക്യൂബ് കൊണ്ട് മസാജ് ചെയ്യുന്നത് മുഖത്തെ കൂടുതല്‍ ഫ്രെഷാക്കി നിലനിര്‍ത്തുന്നു. ചര്‍മ്മത്തില്‍ ഐസ് ക്യൂബ് പുരട്ടുന്നത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കാനും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് ചില ആളുകളില്‍ നാം കാണാറുണ്ട്. ഐസ് ക്യൂബ് കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് വീക്കം കുറയ്ക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കാനും സഹായിക്കും. ചര്‍മത്തില്‍ അമിതമായി എണ്ണ ഉത്പാദിപ്പിക്കപ്പെടുന്നത് മുഖക്കുരു വര്‍ധിക്കാന്‍ കാരണമാകും. ചര്‍മ സുഷിരങ്ങളില്‍ എണ്ണയോടൊപ്പം അഴുക്കും അടിഞ്ഞുകൂടിയാണ് വേദനയോടുകൂടിയ വലിയ മുഖക്കുരു രൂപംകൊള്ളുന്നത്. എന്നാല്‍ ദിവസവും ഐസ് ക്യൂബ് മസാജ് ചെയ്യുന്നത് അമിത എണ്ണ ഉദ്പാദനം നിയന്ത്രിക്കാന്‍ സഹായിക്കും. ഐസിന്റെ തണുത്ത താപനില രക്തചംക്രമണത്തെ ഉത്തേജിപ്പിക്കുകയും ആരോഗ്യമുള്ളതും തിളങ്ങുന്ന ചര്‍മ്മത്തെയും ചര്‍മ്മകോശങ്ങളെയും പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തിളക്കമുള്ള നിറത്തിന് കാരണമാകുകയും ചെയ്യുന്നു.