കത്ത് വിവാദത്തിൽ തിരുവനന്തപുരം മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താനാണെന്ന് ശശി തരൂർ എം പി. തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ നടക്കുന്ന യുഡിഎഫ് സമര വേദിയിലെത്തിയാണ് ശശി തരൂര്‍ ഇത് പറഞ്ഞത്. എന്നാൽ ചിലര്‍ അത് മറന്നുവെന്നും അദ്ദേഹം പറഞ്ഞു. മേയർ കരുതുന്നത് അവർ പാർട്ടി പ്രതിനിധിയെന്നാണ് . എല്ലാവരെയും ചതിക്കുകയായണുണ്ടയത്.
പ്രതിഷേധിക്കുന്നവരോട് ഇത്ര ക്രൂരമായ നിലപാടെന്തിനെന്ന് ശശി തരൂർ ചോദിച്ചു. നാല് കെഎസ്‍യുക്കാരും യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരുമാണ് ജയിലിൽ കഴിയുന്നത്. മഹിളാ കോൺഗ്രസുകാർ ആശുപത്രിയിലാണ്. ഇതൊന്നും ഒരിക്കലും ക്ഷമിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ ശശി തരൂർ, മേയർ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് മതിയാക്കണം എന്ന് പറഞ്ഞു.