നസ്ലെന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഐ ആം കാതലന്റെ’ പ്രമോ ടീസര്‍ പുറത്തുവിട്ടു. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ പതിവ് ജോണറുകളില്‍ നിന്ന് മാറിയുള്ള ഒന്നാണെന്നാണ് വീഡിയോ നല്‍കുന്ന സൂചന. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി- നസ്ലെന്‍ ടീം എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ‘ഐ ആം കാതലന്‍’ നവംബര്‍ 7ന് തിയറ്ററുകളില്‍ എത്തും. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഐ ആം കാതലന്റെ സഹനിര്‍മ്മാതാവ് ടിനു തോമസാണ്. അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.