4 25

ടൊയോട്ട തങ്ങളുടെ ശക്തമായ പിക്കപ്പ് ട്രക്കായ ഹിലക്സിന് ഈ മാസം വന്‍ കിഴിവ് പ്രഖ്യാപിച്ചു. ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെ 1.10 ലക്ഷം രൂപ വരെ ലാഭിക്കാന്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് അവസരം നല്‍കുന്നു. ഓഫ്-റോഡിംഗ് ശേഷി, പ്രീമിയം സവിശേഷതകള്‍, ശക്തമായ പവര്‍ട്രെയിന്‍ എന്നിവയ്ക്ക് ഇതിനകം തന്നെ പേരുകേട്ടതാണ് ടൊയോട്ട ഹിലക്‌സ് പിക്കപ്പ് ട്രക്കുകള്‍. പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ടൊയോട്ട ഹിലക്സിന് കരുത്ത് പകരുന്നത് 2.8 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ്, ഇത് ഏകദേശം 201 ബിഎച്പി പവറും 420 – 500 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ പിക്കപ്പ് ട്രക്ക് 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടെയാണ് വരുന്നത്. ടൊയോട്ട ഹിലക്സിന് 30.40 ലക്ഷം രൂപ മുതല്‍ 37.90 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *