രാജ്യത്ത് ഒ.ടി.ടി വിപണി മൂല്യത്തില്‍ വന്‍ മുന്നേറ്റം. സാധാരണക്കാര്‍ക്കിടയില്‍ പോലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ അതിവേഗത്തില്‍ വളര്‍ന്നതോടെയാണ് വിപണി മൂല്യം ഉയര്‍ന്നത്. കണക്കുകള്‍ അനുസരിച്ച്, ഒ.ടി.ടി വിപണിയുടെ നിലവിലെ മൂല്യം 10,500 കോടി രൂപയാണ്. 2030 ഓടെ വിപണി മൂല്യം 30,000 കോടി രൂപയില്‍ എത്തുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പ്രതിവര്‍ഷ വളര്‍ച്ച പ്രതീക്ഷ ശരാശരി 20 ശതമാനമാണ് കണക്കാക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, ഇന്ത്യയിലെ ഒ.ടി.ടി വരിക്കാരുടെ എണ്ണം 8 കോടിയാണ്. 2025- ല്‍ ഒ.ടി.ടി വരിക്കാരുടെ എണ്ണം 25 കോടിയായാണ് ഉയരുക. ആഗോള തലത്തില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് 300 കോടി വരിക്കാരാണ് ഉള്ളത്. വരിക്കാരുടെ എണ്ണത്തില്‍ അമേരിക്കയാണ് ഏറ്റവും മുന്‍പന്തിയില്‍. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് പ്രാദേശിക ഉള്ളടക്കങ്ങള്‍ക്കാണ്. നിരവധി ആളുകളും ഹിന്ദിയും ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷകള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.