7 5

ശരീരത്തിന് ഊര്‍ജ്ജം പകര്‍ന്ന് ഉന്മേഷത്തോടെയിരിക്കാന്‍ സഹായിക്കുന്ന പാനീയങ്ങളാണ് ചായയും കാപ്പിയും. കാപ്പിയിലും ചായയിലും അടങ്ങിയ കഫീന്‍ ആണ് നമ്മള്‍ക്ക് ഉന്മേഷവും ഊര്‍ജ്ജവും നല്‍കുന്നത്. എന്നാല്‍ കഫീന്‍ അമിതമാകുന്നത് ഉറക്കപ്രശ്‌നങ്ങള്‍ മുതല്‍ ഉത്കണ്ഠ വരെ വര്‍ധിപ്പിച്ചേക്കാം. കാപ്പിയെ അപേക്ഷിച്ച് ചായയില്‍ കഫീന്റെ അളവു കുറവാണ്. മാത്രമല്ല, ചായയില്‍ അടങ്ങിയ എല്‍-തിയനൈന്‍ എന്ന സസ്യസംയുക്തം മനസിനെ ശാന്തമാക്കാന്‍ സഹായിക്കും. അതേസമയം കാപ്പിയില്‍ കഫീന്‍ കൂടുതലായതു കൊണ്ട് തന്നെ, അവ അമിതമായാല്‍ ശരീരത്തില്‍ സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കൂടാനും ഉറക്കമില്ലായ്മ വര്‍ധിക്കാനും കാരണമാകുന്നു. മാത്രമല്ല, കാപ്പി കുടിക്കുമ്പോള്‍ കാല്‍സ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കാം. ഭക്ഷണത്തിന് ശേഷമുള്ള കാപ്പി കുടി ഇരുമ്പിന്റെ ആഗിരണവും കുറയ്ക്കാം. പാലൊഴിക്കാത്ത കട്ടന്‍ ചായയില്‍ ടാന്നിന്നുകള്‍ അടങ്ങിയിട്ടുണ്ട്. അതും ഇരുമ്പിന്റെ ആഗിരണത്തിന് തടസമാകാം. കാപ്പിയെ അപേക്ഷിച്ച് ചായയാണ് അല്‍പം സുരക്ഷിതമെങ്കിലും രണ്ടും മിതമായ അളവില്‍ കുടിക്കുന്നതാണ് നല്ലത്. മുതിര്‍ന്ന ഒരു വ്യക്തിക്ക് പ്രതിദിനം 300 മുതല്‍ 400 മില്ലിഗ്രാം വരെ കഫീന്‍ ഉപയോഗിക്കുന്നതില്‍ പ്രശ്‌നമില്ല. ഇത് ഏകദേശം 3 മുതല്‍ 4 കപ്പ് കാപ്പിക്കും 6 മുതല്‍ 8 കപ്പ് ചായ വരെ ചായ കുടിക്കുന്നതിനും തുല്യമാണ്. അതേസമയം, ശരീരത്തിലെ കഫീന്റെ അളവ് സന്തുലിതമാക്കാന്‍ പകല്‍ സമയത്ത് ധാരാളം വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. രാത്രിയില്‍ കഫീന്‍ പൂര്‍ണമായും ഒഴിവാക്കണം. ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, അമിത ചിന്തകള്‍, വയറുവേദന എന്നിവ ഉണ്ടെങ്കിലും കഫീന്‍ ഒഴിവാക്കുന്നതാണ് നല്ലത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *