ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈന്‍ നിര്‍മാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുല്‍ മണപ്പാട്ടിന്റെ കഥക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട് കത്തിയുടെ മൂര്‍ച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചല്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലുക്കും മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന റേച്ചലായെത്തുന്ന ഹണി റോസിനെ പോസ്റ്ററില്‍ കാണാം. മലയാള സിനിമ സംഗീത മേഖലയിലെ നവതരംഗങ്ങളില്‍ ഒരാളായ അങ്കിത് മേനോനാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.