ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്കൂട്ടര്‍ ഇന്ത്യ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്കൂട്ടറുകള് കൂടി അവതരിപ്പിക്കും. അവയിലൊന്ന് ഫിക്സഡ് ബാറ്ററി മോഡല്‍ ആയിരിക്കുമ്പോള്‍, മറ്റൊന്ന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയായിരിക്കും. ആഭ്യന്തരമായി നിര്‍മ്മിക്കുന്ന മോട്ടോറുകള്‍, ബാറ്ററികള്‍, പവര്‍ കണ്ട്രോള് യൂണിറ്റുകള്‍ എന്നിവ ആയിരിക്കും ഈ മോഡലുകളില്‍ ഉപയോഗിക്കുക. കര്‍ണാടകയിലെ ഹോണ്ടയുടെ നര്‍സപുര പ്ലാന്റില്‍ വരുന്ന ‘ഫാക്ടറി ഇ’ എന്ന പുതിയ സൗകര്യത്തിലാണ് ഇലക്ട്രിക് സ്കൂട്ടറുകള് നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറി ഇലക്ട്രിക് മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഘട്ടം ഘട്ടമായി 2030ഓടെ പ്രതിവര്‍ഷം 1 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ഹോണ്ട ഒരു പുതിയ ഇ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിട്ടുണ്ട്, ഇത് ഫിക്സഡ് ബാറ്ററി മോഡല്‍, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി മോഡല്‍, മിഡ് റേഞ്ച് ഇവി എന്നിവയുള്‍പ്പെടെ വിവിധ ഇവി മോഡലുകളുടെ അടിത്തറയായി വര്‍ത്തിക്കും.