ഹോണ്ട അമേസിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ പുറത്തിറക്കി ഹോണ്ട കാര്‍സ് ഇന്ത്യ. 7.99 ലക്ഷം രൂപ മുതല്‍ 10.90 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഇന്ത്യന്‍ വിപണിയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റ്ന്റ് സിസ്റ്റം സുരക്ഷാ ഫീച്ചറോടെ എത്തുന്ന പോക്കറ്റിലൊതുങ്ങുന്ന കാറാണിത്. രാജ്യത്ത് വില്‍ക്കുന്ന എല്ലാ മോഡലുകളിലും അഡാസ് ഫീച്ചറുണ്ടെന്ന പ്രത്യേകതയും ഇതോടെ ഹോണ്ട സ്വന്തമാക്കി. 2013 ഏപ്രിലില്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിയ ഹോണ്ട അമേസിന്റെ മൂന്നാം തലമുറയാണ് ഇപ്പോഴത്തേത്. 1.2 ലിറ്റര്‍ 4 സിലിണ്ടര്‍ എസ്.ഒ.എച്ച്.സി ഐ-വിടെക് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 88.76 ബി.എച്ച്.പി കരുത്തും 110 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന എഞ്ചിനാണിത്. 5 സ്പീഡ് മാനുവല്‍ , സി.വി.റ്റി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് വാഹനം ലഭ്യമാകുക. സി.വി.റ്റിയില്‍ ലിറ്ററിന് 19.46 കിലോമീറ്ററും മാനുവലിന് ലിറ്ററിന് 18.65 ലിറ്ററും മൈലേജ് ലഭിക്കും. വി, വി.എക്സ്, ഇസഡ് എക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം ലഭ്യമാവുക.