പുതിയ ഹോണ്ട ഡിയോ പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ. എന്‍ജിനില്‍ പ്രശ്നങ്ങള്‍ ഉണ്ടങ്കില്‍ ഉടന്‍ തന്നെ വാഹന ഉടമയെ അറിയിക്കുന്ന ഒബിഡി2ബി സാങ്കേതികവിദ്യയോട് കൂടി അപ്ഡേറ്റ് ചെയ്ത ഡിയോ ആണ് അവതരിപ്പിച്ചത്. ഡല്‍ഹിയില്‍ 74,930 രൂപയാണ് (എക്‌സ്‌ഷോറൂം) വില. 109.51 സിസി, സിംഗിള്‍ സിലിണ്ടര്‍, പിജിഎം-എഫ്‌ഐ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 8000 ആര്‍പിഎമ്മില്‍ 5.85 കിലോവാട്ട് പവറും 5250 ആര്‍പിഎമ്മില്‍ 9.03 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. ഇന്ധനക്ഷമത മെച്ചപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഐഡ്‌ലിങ് സ്റ്റോപ്പ് സിസ്റ്റം ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2025 ഹോണ്ട ഡിയോ നിരവധി ആധുനിക സവിശേഷതകളോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക്, പേള്‍ ഇഗ്നിയസ് ബ്ലാക്ക് + പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ, മാറ്റ് മാര്‍വല്‍ ബ്ലൂ, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക് എന്നി അഞ്ചു കളറുകളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുക. കൂടുതല്‍ ഫീച്ചറുകളുള്ള ഡിയോ ഡിഎല്‍എക്സിന് ഡല്‍ഹിയില്‍ 85,648 രൂപയാണ് (എക്സ്-ഷോറൂം) വില.