ഫ്യുവല്‍ പമ്പ് തകരാറിനെ തുടര്‍ന്ന് 92672 കാറുകള്‍ തിരിച്ചു വിളിച്ച് പരിശോധിക്കാന്‍ ഹോണ്ട കാര്‍സ് ഇന്ത്യ. 2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയില്‍ നിര്‍മിച്ച അമേസ്, സിറ്റി, ബിആര്‍വി, ജാസ്, ഡബ്ല്യുആര്‍വി തുടങ്ങിയ വാഹനങ്ങളെയാണ് തിരിച്ചു വിളിച്ച് പരിശോധിക്കുന്നത്. ഫ്യുവല്‍ പമ്പ് സ്‌പെയര്‍പാര്‍ട്ടായി മാറിയ 2204 യൂണിറ്റ് വാഹനങ്ങളും ഈ കൂട്ടത്തില്‍ പെടും. തകരാര്‍ സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നാണ് ഹോണ്ട അറിയിക്കുന്നത്. തകരാറിലായ ഇംപെല്ലറുള്ള ഫ്യുവല്‍ പമ്പ് മൂലം വാഹനം പെട്ടെന്ന് ഓഫാകാനും പിന്നീട് സ്റ്റാര്‍ട്ടാകാതിരിക്കാനും സാധ്യതയുണ്ടെന്ന് ഹോണ്ട പറയുന്നു. നവംബര്‍ അഞ്ചു മുതലാണ് കമ്പനി വാഹനങ്ങള്‍ ഘട്ടം ഘട്ടമായി തിരിച്ചുവിളിക്കുന്നത്. അമേസിന്റെ 18,851 യൂണിറ്റുകള്‍, ബ്രിയോയുടെ 3,317 യൂണിറ്റുകള്‍, ബിആര്‍-വിയുടെ 4,386 യൂണിറ്റുകള്‍, സിറ്റിയുടെ 32,872 യൂണിറ്റുകള്‍, ജാസിന്റെ 16,744 യൂണിറ്റുകള്‍, ഡബ്ല്യുആര്‍-വിയുടെ 14,298 യൂണിറ്റുകള്‍ എന്നിവയെയാണ് തിരിച്ചു വിളിക്കുന്നത്.