ജനാഭിമുഖ കുർബാനയെ ചൊല്ലി എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. പള്ളിയിലെത്തിയ വിശ്വാസികൾ തമ്മിലാണ് സംഘർഷം. പ്രതിഷേധക്കാർ പള്ളിക്കുള്ളിൽ പരസ്പപരം ഏറ്റുമുട്ടി. പള്ളിയിലെ അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു. രണ്ടുതരം കുർബാനയെയും അനുകൂലിക്കുന്നവർ 16 മണിക്കൂറായി പള്ളിയിൽ തുടരുന്നതിനിടെയാണ് രാവിലെ പത്ത് മണിയോടെ സംഘർഷമുണ്ടായത്. തുടർന്ന് പോലീസെത്തി വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നും പുറത്തേക്ക് മാറ്റി. പ്രതിഷേധക്കാർ പള്ളിക്ക് പുറത്ത് കൂട്ടം കൂടി നിൽക്കുന്നുണ്ടെങ്കിലും പോലീസിന്റെ ഇടപെടലിൽ തൽക്കാലം കാര്യങ്ങൾ നിയന്ത്രണ വിധേയമാണ്.