ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നിന്ന് നൽകിയ ഭക്ഷണം കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. കർണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് സംശയം. 12, 13 വയസ് പ്രായമുള്ള വിദ്യാർത്ഥികളാണ് ഞായറാഴ്ചയും ചൊവ്വാഴ്ചയും രാത്രി മരിച്ചത്. മാണ്ഡ്യ മാലവള്ളി താലൂക്കിലെ ടി കാഗേപൂരിലെ ഗോകുല വിദ്യാസമസ്തേ സ്കൂളിലെ വിദ്യാർത്ഥികളാണ് മരിച്ചത്.