രാജ്യത്തെ മുന്‍നിര ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ഒരു പ്രധാന അപ്ഡേറ്റുമായി ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു മോട്ടോര്‍സൈക്കിള്‍ കൂടി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ബൈക്കായ ഹിമാലയന്‍ 452 മോഡലിന്റെ ഔദ്യോഗിക ലോഞ്ചിന് മുമ്പ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യമായാണ് ഈ ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് പൂര്‍ണ്ണമായും വെളിപ്പെടുത്തുന്നത്. പുതിയ ഹിമാലയന്‍ 452 നിരവധി പ്രധാന അപ്ഡേറ്റുകള്‍ നല്‍കിയാണ് ഒരുക്കിയിട്ടുള്ളത്, ഇത് മുന്‍ മോഡലില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. 2016ല്‍ പുറത്തിറക്കിയ ഹിമാലയന്‍ മോഡലിനെ അനുസ്മരിപ്പിക്കുന്ന വെള്ള നിറത്തിലുള്ള ബൈക്കാണ് ടീസറില്‍ കാണുന്നത്. പുതിയ ബൈക്കിന്റെ മുന്‍ മഡ്ഗാര്‍ഡില്‍ ഹിമാലയന്‍ ബ്രാന്‍ഡിംഗ് ഉണ്ട്, ഇന്ധന ടാങ്കിലും സൈഡ് പാനലിലും പിന്‍ ഫെന്‍ഡറിലും ഹിമാലയന്‍ ഗ്രാഫിക്സും നല്‍കിയിരിക്കുന്നു. ഇതിന് ഒരു ബീക്ക് ഫെന്‍ഡര്‍, ഉയര്‍ന്ന സെറ്റ് എല്‍ഇഡി ഹെഡ്ലാമ്പ്, വലിയ ഇന്ധന ടാങ്ക്, സ്പ്ലിറ്റ് സീറ്റുകളുള്ള പെറ്റൈറ്റ് ടെയില്‍ സെക്ഷന്‍ എന്നിവ നല്‍കിയിട്ടുണ്ട്. മോട്ടോര്‍സൈക്കിളിന് യഥാക്രമം 21 ഇഞ്ച്, 17 ഇഞ്ച് ഫ്രണ്ട്, റിയര്‍ വീലുകളും വയര്‍ സ്പോക്ക് വീലുകളും നല്‍കാവുന്നതാണ്. ഈ ബൈക്കില്‍ കമ്പനി പുതിയ 451.65 സിസി ശേഷിയുള്ള ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ഉപയോഗിക്കുമെന്ന് പറയപ്പെടുന്നു. ഇത് 39.45 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും.