ഹീറോ മോട്ടോകോര്‍പ്പ് 2024 മാര്‍ച്ചില്‍ 4.57 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി. അതേസമയം കമ്പനിയുടെ കയറ്റുമതി 31,000 യൂണിറ്റുകള്‍ കടന്നു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ എന്ന സ്ഥാനം നിലനിര്‍ത്തിക്കൊണ്ട് സ്പ്ലെന്‍ഡര്‍ വില്‍പ്പന ചാര്‍ട്ടുകളില്‍ ആധിപത്യം നിലനിര്‍ത്തുന്നു. കഴിഞ്ഞ മാസം 286,138 യൂണിറ്റ് സ്‌പ്ലെന്‍ഡറുകള്‍ കമ്പനി വിറ്റു. 83,947 യൂണിറ്റ് വില്‍പ്പനയുമായി എച്ച്എഫ് ഡീലക്സ് രണ്ടാം സ്ഥാനത്തെത്തി. 2024 മാര്‍ച്ചിലെ വില്‍പ്പനയില്‍ ഒരു ഹൈലൈറ്റ് ബൈക്കായിരുന്നു പാഷന്‍. ഇത് 439.87 ശതമാനം വാര്‍ഷിക വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ കണക്കുകള്‍ അനുസരിച്ച്, 22,491 യൂണിറ്റ് വില്‍പ്പനയോടെ പാഷന്‍ മോഡലിന് ഡിമാന്‍ഡ് വര്‍ധിച്ചു. ഗ്ലാമര്‍, ഡെസ്റ്റിനി 125 എന്നിവയും യഥാക്രമം 17,026 യൂണിറ്റുകളുടെയും 14,143 യൂണിറ്റുകളുടെയും വില്‍പ്പന കണക്കുകളോടെ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തി. ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ കൂട്ടിച്ചേര്‍ക്കലുകളായ എക്സ്ട്രീം 125ആര്‍, എക്സ്ട്രീം 160/200 എന്നിവ യഥാക്രമം 12,010 യൂണിറ്റുകളും 2,937 യൂണിറ്റുകളും വിറ്റഴിച്ചു. എക്‌സ്പള്‍സ് 200, മാസ്റ്റെറെ എന്നിവ യഥാക്രമം 78.21 ശതമാനം, 92.50 ശതമാനം വീതം വില്‍പ്പന ഇടിവ് രേഖപ്പെടുത്തി.