പുതിയ ഹീറോ എക്സ്ട്രീം 160ആര്‍ 4വി ഒടുവില്‍ ഇന്ത്യയില്‍ 138,500 രൂപ എക്‌സ്-ഷോറൂം വിലയില്‍ അവതരിപ്പിച്ചു. ബൈക്കിലെ എഞ്ചിന്‍ മാറ്റമില്ലാതെ തുടരുന്നു. അതേസമയം അല്‍പ്പം മെച്ചപ്പെട്ട രൂപകല്‍പ്പനയും കുറച്ച് പുതിയ സവിശേഷതകളും നിറങ്ങളുമായാണ് ഈ ബൈക്ക് വരുന്നത്. പുതിയ ഗോള്‍ഡന്‍ ഗ്രാഫിക്‌സുള്ള പുതിയ കെവ്ലര്‍ ബ്രൗണ്‍ കളര്‍ സ്‌കീം ഇതിനകം നിലവിലുള്ള നിയോണ്‍ ഷൂട്ടിംഗ് സ്റ്റാര്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് പെയിന്റ് സ്‌കീമുകളില്‍ ചേരുന്നു. ചുറ്റും ഗോള്‍ഡന്‍ ഗ്രാഫിക്സോടുകൂടിയ ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ ഫിനിഷാണ് പുതിയ കളര്‍ പതിപ്പിന്റെ സവിശേഷത. ബൈക്കിന്റെ പുതുക്കിയ മോഡലിന് സ്പ്ലിറ്റ് സീറ്റ് യൂണിറ്റിന് പകരമായി സിംഗിള്‍ പീസ് സീറ്റ് ലഭിക്കുന്നു. ബൈക്കിന്റെ പവര്‍ട്രെയിനില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 5-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയ അതേ 163.2സിസി, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ് പുതിയ ഹീറോ എക്സ്ട്രീം 160ആര്‍ 4വി പവര്‍ ലഭിക്കുന്നത്. മോട്ടോര്‍ 8500 ആര്‍പിഎമ്മില്‍ 16.9 പിഎസ് പവറും 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കും നല്‍കുന്നു.