നാല് വാല്‍വുകള്‍ ഉള്‍ക്കൊള്ളുന്ന നവീകരിച്ച എഞ്ചിന്‍ ഹെഡോടെ മറ്റൊരു 200 സിസി മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്. 1.41 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുതിയ ഹീറോ എക്സ്ട്രീം 200എസ് 4വി ആണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പുതിയ ഹീറോ എക്സ്ട്രീം 200എസ് 4വി പവര്‍-പാക്ക്ഡ് റൈഡിംഗ് ഡൈനാമിക്സ്, സ്പോര്‍ട്ടി സ്വഭാവം, മികച്ച സുരക്ഷ, പ്രായോഗികത എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പറയുന്നു. ത്രില്ലിംഗ് ഡിസൈന്‍ മോട്ടോര്‍സൈക്കിളിന്റെ അത്‌ലറ്റിക് സ്വഭാവത്തെ വ്യക്തമാക്കുന്നു. ആകര്‍ഷകമായ പുതിയ ഡ്യുവല്‍-ടോണും സ്പോര്‍ട്ടി ഗ്രാഫിക്‌സും മോട്ടോര്‍സൈക്കിളിന്റെ സ്വഭാവ സവിശേഷത പ്രകടമാക്കുന്നു. 200 സിസി 4 വാല്‍വ് ഓയില്‍ കൂള്‍ഡ് എഞ്ചിന്‍ ആറ് ശതമാനം കൂടുതല്‍ ശക്തിയും അഞ്ച് ശതമാനം അധിക ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഇത് വിട്ടുവീഴ്ചയില്ലാത്ത മികച്ച പ്രകടനം ഉറപ്പാക്കുന്നു. മൂണ്‍ യെല്ലോ, പാന്തര്‍ ബ്ലാക്ക് മെറ്റാലിക്, പ്രീമിയം സ്റ്റെല്‍ത്ത് എഡിഷന്‍ എന്നിങ്ങനെയുള്ള ശ്രദ്ധേയവും ഊര്‍ജ്ജസ്വലവുമായ ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനുകള്‍ പുതിയ എക്സ്ട്രീം 200എസ് 4വിയുടെ സമാനതകളില്ലാത്ത ചലനാത്മക സ്പോര്‍ട്സ് സ്വഭാവത്തെ മികച്ച രീതിയില്‍ പ്രകടിപ്പിക്കുന്നുവെന്നും കമ്പനി പറയുന്നു.