ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എസ്യുവികളുടെ ‘സ്നോസ്റ്റോം’ സ്പെഷ്യല്‍ എഡിഷന്‍ 21.53 ലക്ഷം രൂപയില്‍ അവതരിപ്പിച്ചു. ഹെക്ടര്‍ സ്‌നോസ്റ്റോമില്‍ പെട്രോള്‍ സിവിടി അല്ലെങ്കില്‍ ഡീസല്‍ മാനുവല്‍ ഗിയര്‍ബോക്സ് ഘടിപ്പിക്കും. അതിന്റെ വില യഥാക്രമം 21.53 ലക്ഷം രൂപയും 22.24 ലക്ഷം രൂപയുമാണ്. ഹെക്ടര്‍ പ്ലസ് സ്‌നോസ്റ്റോം പെട്രോള്‍ സിവിടി (7സീറ്റര്‍) യുടെ വില 22.29 ലക്ഷം രൂപയാണ്. അതേസമയം ഏഴ്, ആറ് സീറ്റ് ലേഔട്ടുകളില്‍ ലഭ്യമായ ഹെക്ടര്‍ പ്ലസ് സ്‌നോസ്റ്റോം ഡീസല്‍ മാനുവലിന് യഥാക്രമം 22.82 ലക്ഷം രൂപയും 23 ലക്ഷം രൂപയുമാണ് വില. ഇതോടൊപ്പം, കമ്പനി 2024 എംജി ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം ലിമിറ്റഡ് എഡിഷനും സെലക്ട് എംടി, സെലക്ട് സിവിടി എന്നീ രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കി. യഥാക്രമം 13.44 ലക്ഷം രൂപ, 14.45 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. ഹെക്ടറിന്റെയും ഹെക്ടര്‍ പ്ലസിന്റെയും ലിമിറ്റഡ് എഡിഷനില്‍ ഒരേ 143 ബിഎച്ച്പി, 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 168 ബിഎച്ച്പി, 2.0 എല്‍ ഡീസല്‍ എഞ്ചിനും ഉപയോഗിക്കുന്നു. 109 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 1.5 എല്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ആസ്റ്റര്‍ ബ്ലാക്ക്സ്റ്റോം എഡിഷനും ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ലഭ്യമാണ്.