സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങൾ ഉണ്ടായി.കൊച്ചി നഗരത്തിൽ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കിൽ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലർച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിർമാണം പൂർത്തിയാക്കിയ റോഡാണിത്. ആലപ്പുഴയില്‍ മരം വീണ് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.മലപ്പുറം അങ്ങാടിപ്പുറം വളാഞ്ചേരി റോഡിൽ മാലാപറമ്പിൽ ആൽമരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകർന്നു. പാലക്കാട് പാലക്കയം ചെറുപഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണാർക്കാട് സ്വദേശി വിജയിനെയാണ് ഇന്നലെ വൈകീട്ടാണ് പുഴയിൽ കാണാതായത്.പാല പ്രവിത്താനത്ത് നിർത്തിയിട്ടിരുന്ന ഇരു ചക്രവാഹനങ്ങൾക്ക് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകൾ വീണു. വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല. മൊത്തം 7 പോസ്റ്റുകൾ വീണെന്നാണ് പൊലീസ് പറയുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു
