കനത്ത മൂടൽ മഞ്ഞ് ദൂരക്കാഴ്ച മറച്ചപ്പോൾ ഉത്തരേന്ത്യയിൽ ഗതാഗത സംവിധാനം താറുമാറായി. 150 ആഭ്യന്തര വിമാന സർവീസിനു പുറമേ 267 ട്രെയിൻ സർവീസും റദ്ദാക്കി.
അതിശൈത്യവും കനത്ത മൂടൽ മഞ്ഞ് നിറഞ്ഞ റോഡും റെയിൽവേ ട്രാക്കുകളും , ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും റോഡ് ഗതാഗതവും റെയിൽ ഗതാഗതവും സ്തംഭിപ്പിച്ചു. 267 ട്രെയിൻ റദ്ദാക്കിയതിൽ ദീർഘദൂര ട്രെയിനുകളും ഉൾപ്പെടും.
രാവിലെ ദൂരക്കാഴ്ച 25 മീറ്ററായി കുറഞ്ഞു. പ്രദേശത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്.
ചണ്ഡീഗഡ്, ആഗ്ര എന്നിവിടങ്ങളിൽ ദൂരക്കാഴ്ച പൂജ്യം മീറ്ററായി. ഡൽഹിയിൽ അഞ്ചാം ദിവസവും ശൈത്യതരംഗം ജനജീവിതം ദുസ്സഹമാക്കി. തിങ്കൾ പുലർച്ചെ 3.8 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പഞ്ചാബ് മുതൽ വടക്കുപടിഞ്ഞാറൻ രാജസ്ഥാൻ, ഡൽഹി, ഹരിയാന വഴി ഉത്തർപ്രദേശ് വരെ വ്യാപിച്ചുകിടക്കുന്ന മൂടൽമഞ്ഞിന്റെ ഉപഗ്രഹചിത്രം കാലാവസ്ഥാ നിരീക്ഷണവകുപ്പ് പുറത്തുവിട്ടു. അടുത്ത രണ്ടു ദിവസത്തേക്ക് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ ശൈത്യതരംഗവും മൂടൽമഞ്ഞും രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകൾക്കുള്ള ശൈത്യകാല അവധി 15വരെയാക്കി നീട്ടി ഡൽഹി സർക്കാർ ഉത്തരവിറക്കി. മൂടൽമഞ്ഞും കൂടിയായതോടെ ഉത്തരേന്ത്യയിൽ ഗതാഗത സംവിധാനം താറുമാറായി. 267 ട്രെയിൻ സർവീസിന് പുറമേ 150 ആഭ്യന്തര വിമാന സർവീസും റദ്ദാക്കി.
.