ദക്ഷിണേന്ത്യയിലെ മുസ്ലിം സമൂഹങ്ങളിലെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ദൈനംദിന ജീവിതങ്ങളെ ബാനു മുഷ്താഖ് അത്യന്തം സൂക്ഷ്മതയോടെയും സൗന്ദര്യത്തോടെയും ആവിഷ്കരിക്കുന്നു. കന്നഡയില്‍ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിലെ കുടുംബബന്ധങ്ങളിലെയും സമൂഹജീവിതത്തിലെയും സംഘര്‍ഷങ്ങളെക്കുറിച്ചുള്ള രേഖാചിത്രങ്ങള്‍, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടുകയും ജാതിയുടെയും മതത്തിന്റെയും എല്ലാ തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും ചെയ്ത പത്രപ്രവര്‍ത്തകയും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ വര്‍ഷങ്ങളായുള്ള അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. ‘ഹാര്‍ട്ട് ലാംപ്’. വിവര്‍ത്തനം – സുധാകരന് രാമന്തളി. ഡിസി ബുക്സ്. വില 284 രൂപ.
