ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിന് വി സി മാർ ഇന്ന് മറുപടി നൽകണം. പുറത്താക്കാതിരിക്കാനായി കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാർക്കുള്ള ഹിയറിങ് രാജ്ഭവനിൽ ഇന്ന് രാവിലെമുതൽ . വിസിമാർ നേരിട്ടോ അല്ലെങ്കിൽ വിസിമാർ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിങ്ങിന് ഹാജരാകണം. എം ജി വക വിദേശത്തായതിനാൽ മറ്റൊരിക്കലാണ് ഹിയറിങ്. കണ്ണൂർ വി സി ഇന്നെന്താണ് അസൗകര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട് ..
കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആണ് ഹിയറിങ്.യുജിസി മാർഗ്ഗ നിർദേശപ്രകാരമുള്ള യോഗ്യത ഇല്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം. വി സി മാർ കോടതിയിൽ നൽകിയ കേസ് കൂടി പരിഗണിച്ചാകും ഗവർണർ അന്തിമ നിലപാട് എടുക്കുക.
ഇന്നാണ് ഹൈക്കോടതി വൈസ് ചാൻസലർമാർ സമർപ്പിച്ച ഹർജി പരിഗണിക്കുക. ഗവർണ്ണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ അധികാരമില്ലെന്നാണ് വി സി മാർ കോടതിയിൽ സമർപ്പിച്ച ഹർജിയിലെ വാദം. ഇന്നുച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഹർജികൾ പരിഗണിക്കുക.