ഐസ്ക്രീം കഴിച്ച് കുറച്ചുകഴിയുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ടോ? ഐസ്ക്രീം കഴിച്ചതിന് ശേഷമുള്ള കടുത്ത തലവേദന പലര്‍ക്കുമുള്ള ബുദ്ധിമുട്ടാണ്. ഐസ്ക്രീം തലവേദന എന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ടെങ്കിലും തണുപ്പുള്ള എന്തെങ്കിലും കഴിക്കുമ്പോള്‍ അനുഭവപ്പെടുന്ന തലവേദനയാണിത്. ബ്രെയിന്‍ ഫ്രീസ് എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. തണുപ്പുള്ളവ കഴിച്ച് നിമിഷങ്ങള്‍ക്കകം വേദന തുടങ്ങുന്നതാണ് പ്രധാന ലക്ഷണം. തലയുടെ മുന്‍ഭാഗത്ത് കടുത്ത വേദന അനുഭവപ്പെടും. പിന്നീട് വേദന നെറ്റിയിലേക്കും വശങ്ങളിലേക്കും വ്യാപിക്കുന്നതായി തോന്നും. മരുന്നുകളുടെ ആവശ്യം പോലുമില്ലാതെ ഈ തലവേദന അല്പ സമയം കഴിഞ്ഞ് മാറുകയും ചെയ്യും. താപനിലയിലെ വ്യത്യാസത്തോടുള്ള സെന്‍സിറ്റിവിറ്റിയാണ് ഈ തലവേദനയുടെ കാരണം. നല്ല തണുപ്പുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുമ്പോള്‍ തൊണ്ടയിലെ രക്തക്കുഴലുകള്‍ പെട്ടെന്ന് ചുരുങ്ങും പിന്നീട് ഇത് പെട്ടെന്ന് വികസിച്ച് വരുകയും ചെയ്യും. ഇത് ഞരമ്പുകളിലെ പെയിന്‍ റിസപ്റ്റേഴ്സ് വികസിച്ച് തലവേദനയിലേക്ക് കടക്കും. സാധാരണ ഇത് കുറച്ച് സമയത്തിന് ശേഷം സ്വാഭാവികമായി മാറാറുണ്ട്. എന്നാല്‍ ദീര്‍ഘനേരം നീണ്ടുനിന്നാല്‍ വൈദ്യസഹായം തേടാം. തണുത്ത ഭക്ഷണങ്ങള്‍ വളരെ സാവധാനത്തില്‍ കഴിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലത്. ഐസ്ക്രീമിന് ശേഷം ചൂട് വെള്ളം കുടിക്കുന്നതും നല്ലതാണ്. തലവേദനയുടെ തുടക്കം അനുഭവപ്പെടുമ്പോള്‍ തന്നെ നാക്കുകൊണ്ട് വായുടെ മേല്‍ഭാഗത്ത് അമര്‍ത്തി പ്രസ് ചെയ്യുക. അതുപോലെ തണുത്ത പാനീയങ്ങള്‍ കുടിക്കുമ്പോള്‍ സ്ട്രോ ഉപയോഗിക്കുന്നതും സഹായിക്കും.