jpg 20230122 081936 0000

ഭാ​ര​ത് ജോ​ഡോ യാ​ത്ര​ തുടരും “ഹാ​ഥ് സേ ​ഹാ​ഥ് ജോ​ഡോ അ​ഭി​യാ​ൻ’ ലൂടെ. ഓരോ സംസ്ഥാനങ്ങളിലൂടെ നടത്തുന്ന ഈ പ​രി​പാ​ടിയുടെ ലോഗോ പുറത്തിറക്കി. റി​പ്പ​ബ്ലി​ക് ദി​ന​മാ​യ 26 മു​ത​ലാ​കും പ​രി​പാ​ടി. ഇ​തി​നൊ​പ്പം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രാ​യ കു​റ്റ​പ​ത്ര​വും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്തും എ​ല്ലാ വീ​ട്ടി​ലു​മെ​ത്തി​ക്കും. കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്റാം ര​മേ​ശും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലു​മാ​ണ് ലോഗോ പുറത്തിറക്കിക്കൊണ്ട് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി പു​തി​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ലോ​ഗോ​യി​ൽ കോ​ൺ​ഗ്ര​സ് ചി​ഹ്ന​മാ​യ കൈ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജോ​ഡോ യാ​ത്ര പോ​ലെ​യ​ല്ല, ഹാ​ഥ് സേ ​ഹാ​ഥ് അ​ഭി​യാ​ൻ പൂ​ർ​ണ​മാ​യി രാ​ഷ്‌​ട്രീ​യ പ​രി​പാ​ടി​യാ​ണെ​ന്നും ഇ​തി​ൽ അ​ത​തു സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​വും അ​വ​ത​രി​പ്പി​ക്കു​മെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.
10 ല​ക്ഷം പോ​ളി​ങ് ബൂ​ത്തു​ക​ൾ, ആ​റു ല​ക്ഷം ഗ്രാ​മ​ങ്ങ​ൾ, ര​ണ്ട​ര ല​ക്ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യെ ഉ​ൾ​പ്പെ​ടു​ത്തി​യാ​കും ഹാ​ഥ് സേ ​ഹാ​ഥ് അ​ഭി​യാ​ൻ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *